My Poems
24 Sep 2018
കാട്ടിലലയുന്ന പ്രാകൃത രൂപിണി ഭദ്രകാളീ നൃത്തമാടും വനദുര്‍ഗ്ഗ കാടിളക്കിത്തെളിച്ചാര്‍ത്തുല്ലസിച്ചു ഭൂമിയെ കൈയ്യിലിട്ടാടും നിശാമൂര്‍ത്തി ആലവട്ടം വേ വെഞ്ചാമരങ്ങളും ആടയുമാഭരണങ്ങളും ചാര്‍ത്തേ കല്ലും മലയും മഴക്കൊടുങ്കാര്‍വെട്ടും [...]
24 Sep 2018
അമ്മയെ പാരിലയച്ചോരു നാഥനോ സ്വര്‍ഗ്ഗ ലോകത്തിന്‍റെ പാതിപകുത്തു ത- ന്നമ്മിഞ്ഞയാം ദിവ്യ മാധുര്യ തീര്‍ത്ഥത്തി- ലന്നു പാലാഴിയെ ഭൂവിലയച്ചു പോല്‍ അമ്മ താന്‍ ജീവിത മമ്മതാന്‍ മൃത്യുവും ഇപ്രപഞ്ചത്തെ നയിക്കുന്ന ഹേതുവും അമ്മയില്ലെങ്കിലീ ജീവിത വീഥിയി- […]
24 Sep 2018
മാക്കാച്ചി സംഗീത സാര്‍വ്വ ഭൗമന്‍ കേട്ടിതന്നു ഞാന്‍ പൊട്ടക്കുളത്തിനുള്ളില്‍ മദ്ദളം കൊട്ടുന്ന പാട്ടുകച്ചേരിപോല്‍ ചേലൊത്തു പാടുന്ന സംഘഗാനം ഏതോ നിലാവിലൊളിച്ചിരിക്കും ഗുപ്ത ലോക രഹസ്യങ്ങളേറ്റു പാടാന്‍ ഏതോ ശരത്കാല സന്ധ്യ തെളിക്കുന്ന കാല്‍പനിക പ്രഭ [...]
24 Sep 2018
ആവില്ലെനിക്കിന്നു കൂട്ടു പോകാന്‍ എന്‍റെ ആലിലക്കണ്ണന്‍റെ ശീലുപാടി അന്നു ഞാന്‍ കാരെു രാധയില്ലിന്ന- വിടിന്നു ഞാന്‍ കാണ്മതോ പൂതനയെ കണ്ണന്‍റെ കണ്ണിലെ കാമരാശിക്കവ- ളിന്നു തിളക്കമേകുന്നുവെന്നോ എന്നന്തരംഗത്തിലാന്തോളനമേറി കണ്ണന്‍ കണവനോ പൂതനയ്ക്ക് ഗോപിക [...]
24 Sep 2018
ശാരികപ്പൈതലിന്നാത്മഗാനം പൊഴി- ച്ചാരോമലാം മലയാളത്തെ വന്ദിച്ചു രാമാനുജ പ്രഭ വിന്യസിച്ചോനവന്‍ നാടിന്നകക്കണ്‍ തുറപ്പിച്ച ധന്യവാന്‍ എന്‍റെ രാജ്യം വളര്‍ന്നായിരം കാതങ്ങള്‍ പിന്നിട്ടു വെന്നിക്കൊടി വീശി നീങ്ങവേ എന്തേ പുറങ്കാലു കൊങ്ങു തട്ടി നാം നന്മയേറും ശ്രേഷ്ഠ […]
24 Sep 2018
രാമന്‍റെ സീതയെ മോഹിച്ചു നിന്ദിച്ച മൂഢ ദശാനനന്‍ തന്നോടു ചൊന്നുവോ മണ്ഡോദരിക്കു താന്‍ നല്‍കിയ നിഷ്ഠൂര നിത്യാവഹേളന നൊമ്പരമെന്തു പോല്‍ ഊര്‍മ്മിളയെ ത്യജിച്ചന്തഃപുരത്തിലെ മൂകമാം കോണിലൊതുക്കിയ ലക്ഷ്മണന്‍ സീതയെ കാട്ടിലുപേക്ഷിച്ച രാമന്‍റെ ക്രൂരതയ്ക്കൊപ്പം വളര്‍ന്നു നിന്നേനഹോ […]
24 Sep 2018
മരണം മരിച്ചെന്നൊരാര്‍പ്പു കേട്ടു മരണം മരിച്ചെന്നു കാറ്റു പാടി മരണം കിടക്കും ശവപ്പറമ്പില്‍ ക മരണക്കുറിപ്പില്‍ പരതി നോക്കി. മൃത്യുവിന്‍ ചാവരുള്‍ കേട്ടു മെല്ലെ നാളെ ഞാനില്ലെന്നു മൃത്യു ചൊല്ലി പോകുന്നു ഞാനെനിക്കന്ത്യമായി കാലത്തിലേക്കു ഞാന്‍ […]
24 Sep 2018
കീചകനാലിംഗനേന മരിച്ചുപോല്‍ എന്നു കേട്ടന്നാ കഥകളി പ്രേമികള്‍ ചെന്നൂ കളിയാശാന്മാരുടെ മുറ്റത്ത് ഞങ്ങള്‍ക്കായ് അക്കളിയാടണം നിശ്ചയം തെല്ലു കുറച്ചു തരേണം പ്രതിഫലം ആചാര്യനൊന്നങ്ങു ചൊല്ലീ പണത്തിന്‍റെ കാര്യമെങ്കില്‍ പുറകോട്ടു പോക്കില്ല ഹോ എങ്കില്‍
24 Sep 2018
ആദിവാസിക്കിന്നു വേണോ വികസനം ആവട്ടെ പാലമെന്നെല്ലാവരും ചൊന്നു കാടിനെ നാടുമായ് വേര്‍തിരിക്കും പുഴ താിക്കടക്കാന്‍ പണിതൊരു പാലവും അന്നു പാലം തുറന്നീടാന്‍ കുതിച്ചെത്തി മന്ത്രീശ്വരന്മാരും ഭൂത ഗണങ്ങളും വാര്‍ത്താ വിഴുപ്പലക്കീടുന്ന വീരന്മാര്‍ [...]