അമ്മയെ പാരിലയച്ചോരു നാഥനോ സ്വര്‍ഗ്ഗ ലോകത്തിന്‍റെ പാതിപകുത്തു ത- ന്നമ്മിഞ്ഞയാം ദിവ്യ മാധുര്യ തീര്‍ത്ഥത്തി- ലന്നു പാലാഴിയെ ഭൂവിലയച്ചു പോല്‍ അമ്മ താന്‍ ജീവിത മമ്മതാന്‍ മൃത്യുവും ഇപ്രപഞ്ചത്തെ നയിക്കുന്ന ഹേതുവും അമ്മയില്ലെങ്കിലീ ജീവിത വീഥിയി- […]
മാക്കാച്ചി സംഗീത സാര്‍വ്വ ഭൗമന്‍ കേട്ടിതന്നു ഞാന്‍ പൊട്ടക്കുളത്തിനുള്ളില്‍ മദ്ദളം കൊട്ടുന്ന പാട്ടുകച്ചേരിപോല്‍ ചേലൊത്തു പാടുന്ന സംഘഗാനം ഏതോ നിലാവിലൊളിച്ചിരിക്കും ഗുപ്ത ലോക രഹസ്യങ്ങളേറ്റു പാടാന്‍ ഏതോ ശരത്കാല സന്ധ്യ തെളിക്കുന്ന കാല്‍പനിക പ്രഭ [...]
മരണം മരിച്ചെന്നൊരാര്‍പ്പു കേട്ടു മരണം മരിച്ചെന്നു കാറ്റു പാടി മരണം കിടക്കും ശവപ്പറമ്പില്‍ ക മരണക്കുറിപ്പില്‍ പരതി നോക്കി. മൃത്യുവിന്‍ ചാവരുള്‍ കേട്ടു മെല്ലെ നാളെ ഞാനില്ലെന്നു മൃത്യു ചൊല്ലി പോകുന്നു ഞാനെനിക്കന്ത്യമായി കാലത്തിലേക്കു ഞാന്‍ […]