അമ്മ
24 Sep 2018കാട്ടിലലയുന്ന പ്രാകൃത രൂപിണി ഭദ്രകാളീ നൃത്തമാടും വനദുര്‍ഗ്ഗ കാടിളക്കിത്തെളിച്ചാര്ത്തുല്ലസിച്ചു ഭൂമിയെ കൈയ്യിലിട്ടാടും നിശാമൂര്ത്തി
ആലവട്ടം വേ വെഞ്ചാമരങ്ങളും ആടയുമാഭരണങ്ങളും ചാര്‍ത്തേ കല്ലും മലയും മഴക്കൊടുങ്കാര്വെട്ടും തെല്ലും നിനക്കാതെ നീങ്ങും നിശാചരി
അന്നു ഞാന്‍ കങ്ങു ചക്കുളം കാട്ടിലെ പൊന്പുറ്റിലങ്ങു വിലീനയായ് മേവുന്നു ഈ പ്രപഞ്ചത്തെ തന് മാറിലൊതുക്കിയ- രൗദ്രരൂപം പൂ ശക്തിസ്വരൂപിണി.
ആദിയുമന്ത്യവുമില്ലാ വ്യഥകള്‍ക്കു പാരിതില്‍ കാരുണ്യ ലേപനം ചാലിച്ചു ഭക്തനു ശാന്തി മന്ത്രം പകര്ത്തീടുന്ന പാവന ധാത്രിയാം നിന്നെ തൊഴുന്നു ഞാന്‍
പൊന്നും പണവും പദവിയും പേറാതെ ചെല്ലും സഹസ്ര ഭിക്ഷുക്കള്‍ക്കു പുല്കുവാന് ഖിന്ന മനസ്സിനു സാന്ത്വനമകുവാന് തന്‍കരം നീട്ടുന്ന പ്രേമ ത്രയീധിന