തക്കാളിപ്പോര്
24 Sep 2018വിസ്കി ചിറക്
24 Sep 2018ചീറിക്കുതിച്ചു തെറിപ്പിച്ചു തുള്ളിയും കാറ്റടിച്ചീടുന്ന വേഗത്തിലോടിയും ബീഭത്സ രൂപിയാം കാള വന്നെത്തുന്നു പോര്‍ക്കളത്തില്‍ രണമാടി തകര്‍ക്കുവാന്‍
അന്നുഞാന്‍ കിതു ബാര്സിലോണാപുരേ പോന്ന കാളപ്പോരരങ്ങു തകര്‍പ്പതു പത്തു സഹസ്രങ്ങള്‍ നോക്കി നിന്നീടവേ കത്തുന്നു കാളയങ്കത്തിന്റെ ചൂടതും
വേഗക്കുതിപ്പിന്റെ രൗദ്രത മാറ്റുവാന്‍ ഓടിക്കുതിക്കും മൃഗത്തെ തളര്‍ത്തുവാന്‍ അശ്വമീതേ വന്നു കുന്തമെറിയുന്ന പിക്കഡോറെന്ന വീരന്മാര് നിരക്കുന്നു
മൂന്നാലു കുന്തങ്ങളാു തറച്ചാലും തീരുന്നതല്ലിതു കാള തന് പോര്ബലം മാറ്റഡോറെന്ന കാള ചേകവര്‍ വന്നു കുത്തിയിറക്കുമേ വാളൊന്നു ചങ്കതില്‍
അങ്ങനെയും ഭവിച്ചീടാം പിഴച്ചുപോം മാറ്റഡോറിന് ദിശവാളിന്റെ ഉന്നവും എങ്കില്‍ ജയിപ്പതു കാളതന്നെ ദൃഠം കാലനു നല്‍കതും ചേകവര്തന് ജഡം
മണ്ണില്‍ മലച്ചങ്ങു വീഴുന്ന കാളയെ കൊുപോകാന്‍ വരും കൂറ്റന്‍ കുതിരകള്‍ വീര മൃത്യു വരിച്ചാ നന്തിവീരനെ വീരോചിതമായി കൊങ്ങു പോയിടും
ഞാനന്നു ദൂഃഖിച്ചു ക്രൂരമിതേ ദൃഠം നാടിന്റെ ദേശീയ കേളിയിതോ മതി വാളെടുത്തന്യരേ വെട്ടിമുറിച്ചു കൊ ാമോദമോടെ ഭരിച്ചു മുടിച്ചോര്ക്ക്
കാളക്കുമുാരേു മൂല്യമതു കേളു നോവിക്കയില്ല വിനോദത്തിനാകവേ കാളയോ കാലനാം മാനുഷനോ ചൊല്ലൂ കാടനെന്നന്ത്യ വിധികുറിപ്പൂ നിങ്ങള്‍