മാക്കാച്ചി
24 Sep 2018വനദുര്‍ഗ്ഗ
24 Sep 2018അമ്മയെ പാരിലയച്ചോരു നാഥനോ സ്വര്‍ഗ്ഗ ലോകത്തിന്റെ പാതിപകുത്തു ത- ന്നമ്മിഞ്ഞയാം ദിവ്യ മാധുര്യ തീര്ത്ഥത്തി- ലന്നു പാലാഴിയെ ഭൂവിലയച്ചു പോല്‍
അമ്മ താന്‍ ജീവിത മമ്മതാന്‍ മൃത്യുവും ഇപ്രപഞ്ചത്തെ നയിക്കുന്ന ഹേതുവും അമ്മയില്ലെങ്കിലീ ജീവിത വീഥിയി- ലല്ലലില്ലാതൊരു കാതം നടപ്പീല
അമ്മയാം നിത്യനിതാന്തമാം സ്നേഹത്തെ എന്നിലേക്കാവഹിച്ചെന്നും നുകരുവാ- നെന്റെ ആത്മാവിന്നകക്കണ് തുറക്കുവാന്‍ എന്നു മോഹിച്ചു ഞാനെത്രയോ കാലമായ്
കാലം കഴിഞ്ഞുപോയ് അമ്മയെ കാണുവാന്‍ നേരമില്ലൊട്ടുമീ മക്കള്‍ക്കു കഷ്ടമേ അമ്മ ഒഴിഞ്ഞൊരു കോണിലൊതുങ്ങീട്ടു ഗദ്ഗദയായ് വിതുമ്പുന്നതിന്നേകയായ്
എങ്ങനെ പാടിയുണര്ത്തു പാട്ടെന്നു നീ നന്നായറിയുകെന്നുണ്ണീ നിനക്കായി ഒന്നുമേ ആവാത്തതില്ലൊരീയമ്മക്ക് തന് കുഞ്ഞിനായിട്ടുഴിഞ്ഞു വച്ചീടുവാന്‍
ചാപിള്ളയെന്നു വിധിച്ച നിനക്കായി രാവേറെ വാനിലെ സ്വാമീ ഗണങ്ങള്‍ക്ക് പൂജയുമര്ഘ്യവും നേര്‍ന്നു കൊന്നു ഞാന്‍ കണ്ണീരിനാലഭിഷേകവും ചെയ്തിനേന്
അന്നു നീ രോഗിയായ് വാടിത്തളരവേ നിന്നുടെ ചാരത്തിരുന്നു ഞാനേകയായ് പ്രാര്‍ത്ഥന തന് മൃദു ലേപനമര്പ്പിച്ചു സ്വര്‍ഗ്ഗ രാജ്യത്തിന് ചൂരു നിന്നുള്ളിലാക്കിയേന്
നീ വളര്ന്നമ്മക്കഭിമാനമേകിയോന് നാടിന്നു ശ്രീ തന്നു വാനോളമെത്തിയോന് അമ്മ മദിച്ചില്ല പ്രാര്‍ത്ഥിച്ചു ദേവരേ എന്റെ മോനായിരം കാതങ്ങള്‍ താണം
ഇന്നു നിനക്കു് പത്നിയും മക്കളും അമ്മൂമ്മയെന്നവരെന്നെ വിളിക്കവേ ഉള്‍പ്പുളകത്തോടെ മാടി പുണര്‍ന്നു കൊ- ന്റൈ ഹൃദയം നിറയ്ക്കുന്നു ഞാന്‍ നിജം
എങ്ങനെ തോന്നി കുഞ്ഞേ നിനക്കമ്മയെ തള്ളീടുവാനിന്നീ വൃദ്ധസദനത്തില്‍ അമ്മയ്ക്കു ശാപമേകാനാവതില്ലുണ്ണീ അമ്മ മരിച്ചാലുമെന്റെ മോന് വാഴണം