രാമന്റെ സീതയെ മോഹിച്ചു നിന്ദിച്ച മൂഢ ദശാനനന്‍ തന്നോടു ചൊന്നുവോ മണ്ഡോദരിക്കു താന്‍ നല്കിയ നിഷ്ഠൂര നിത്യാവഹേളന നൊമ്പരമെന്തു പോല്‍
ഊര്‍മ്മിളയെ ത്യജിച്ചന്തഃപുരത്തിലെ മൂകമാം കോണിലൊതുക്കിയ ലക്ഷ്മണന് സീതയെ കാട്ടിലുപേക്ഷിച്ച രാമന്റെ ക്രൂരതയ്ക്കൊപ്പം വളര്‍ന്നു നിന്നേനഹോ
മന്ഥരയെ പഴിച്ചന്ധകാരത്തിന്റെ കാമിനിയെന്നു ശപിക്കും നിരങ്കുശര് ഒന്നുു കേള്‍ക്കണം സ്വാമിനിക്കായവള് തന്നുടെ സല്പേര് ത്യജിച്ചതു സ്വാര്‍ത്ഥമോ
മൂന്നു സപത്നിമാര്‍ ചാരത്തു നില്ക്കവേ കൗസല്യയോടെന്തു പക്ഷഭേദം നൃപാ
കൈകേയി തേരിന്റെ ദ്വാരത്തിലാണിയായ് തന് വിരലിലിട്ടതു രാജന്നു വേിയാം
പുത്രകാമേഷിടിയില് ദാനമായ് കിട്ടിയ പുത്രരിലെന്തിന്നു ഭാവഭേദം നൃപാ കൗസല്യ നന്ദനന്‍ കൈകേയി പുത്രനും നിന്നുടെ ചോരയല്ലെന്നതു നിര്‍ണ്ണയം
എങ്കിലിതെന്തിനീ പക്ഷപാതം പ്രഭോ നന്ദനന്മാരിലാര് സിംഹാസനം പൂകി രാജ്യം ഭരിച്ചാലുമൊന്നു താനല്ലഹോ വല്ലാത്ത പൊല്ലാപ്പു നിന്റേതു മാത്രമാം
നാരിയെ നിന്ദിച്ചു നാണം കെടുത്തുന്ന നാഗരികച്യുതി തീിയ പൂരുഷര്‍ നാടു ഭരിക്കുന്ന ദേശമേതാകിലും നാടിന്നപചയം നിശ്ചയമായ് വരും
കൈകേയി തന്നെ പഴിച്ചൊരു രാജനും സീതയെ കാട്ടിലുപേക്ഷിച്ച രാമനും ത്യാഗിയായ് മിന്നുന്ന രാമന് സഹജനും രാവണനൊപ്പം വളര്‍ന്നു താണീടുകില് ആരുു കേഴുവതയോദ്ധ്യയോ ലങ്കയോ