മരണം മരിച്ചെന്നൊരാര്പ്പു കേട്ടു മരണം മരിച്ചെന്നു കാറ്റു പാടി മരണം കിടക്കും ശവപ്പറമ്പില്‍ ക മരണക്കുറിപ്പില്‍ പരതി നോക്കി.
മൃത്യുവിന് ചാവരുള്‍ കേട്ടു മെല്ലെ നാളെ ഞാനില്ലെന്നു മൃത്യു ചൊല്ലി പോകുന്നു ഞാനെനിക്കന്ത്യമായി കാലത്തിലേക്കു ഞാന്‍ യാത്രയായി
അന്നു ഞാന്‍ മൃത്യുവിന് മൃത്യു കു ലോകമെന്തിനായ് കേഴുന്നതെന്നു കേട്ടു മൃത്യുവില്ലെങ്കിലെന് വ്യാധി മരിക്കീല മൃത്യുവില്ലെങ്കിലെന്നാധി നിലക്കീല
മൃത്യുവെ പുല്‍കാനൊരു നാള് തുനിയവെ മൃത്യുവില്ലെന്നെ പുണരാന്‍ പരസ്പരം മൃത്യുവാണാശ്രയം മ്യത്യു തന്നേ ഗതി മൃത്യുവില്ലെങ്കിലീ പ്രാണന് നിരര്‍ത്ഥകം
മൃത്യു തന്നെ മുക്തി, മൃത്യു തന്നെ ശക്തി പൂകുന്നു ഞാനെന്റെ മുക്തി കവാടത്തില്‍ എന്റെ വിമോചനമെന്റെ സ്വര്‍ഗ്ഗം കൊതി- ച്ചപ്പോളറിയുന്നു മരണം മരിച്ചു പോയ്.
മൃത്യുവെ പേടിച്ച ഞാനോ പകച്ചുപോയ് മൃത്യുവല്ലോ നിത്യ മോചകന്‍ ജീവിത ചക്രമതില് മോക്ഷമണ്ഡലം തീര്‍ക്കുവോന്‍ മൃത്യുവില്ലെങ്കിലീ സംസാര സാഗര
മദ്ധ്യത്തിലായ് നാമുഴലും പതിതരായ്
മൃത്യുവെ കാപാലികന് പോലെ വര്‍ണ്ണിച്ചു കാലനെ പേടിപ്പെടുത്തുന്ന ദുഷ്ടനായ് കുഞ്ഞുമനസ്സില്‍ പതിച്ചു വച്ചീടുന്ന
നിങ്ങളൊരായിരം തെറ്റാണു ചെയ്വതും മൃത്യുവെ മാരണമായി നിരൂപിച്ചു നാളു പിഴക്കുവോര് കേളുക നാളെതന്‍ പുഷ്പ സുരഭില പക്ഷത്തിലേറി നീ
വാനിലുയരുന്നു മൃത്യുവിന് കൈകളില്‍ പോവുക മൃത്യുവെ പൂജിച്ചു വന്ദിച്ചു മന്നിലേക്കാദരിച്ചിന്നു വരവേല്പൂ മൃത്യു വിമോചന മേകിയില്ലെങ്കിലീ ജീവിതം നൊമ്പരക്കൂടായി മാറുമേ