ബ്രൂണോളെന്നൊരു ചെറുപട്ടണം കാണാനെത്തി കാളപ്പോരിന്റെ നാടാം സ്പെയിനില്‍ ഒരു ദിനം ഉറങ്ങി കിടക്കുമീ നഗരമുണര്ന്നിടും
ഒരു നാള് തക്കാളിക്കു സ്തുതി പാടുവാന്‍ മാത്രം
അന്നു ലക്ഷങ്ങളെത്തും തക്കാളിയെറിയുവാന് എങ്ങുമാരുടെ മേലുമുത്സവ പ്രഹര്‍ഷമായ് ശിശുവിന് നിര്മ്മലാര്ദ്ര മനസ്സും തിമിര്പ്പുമായ് കളിയും ചിരിയുമായ് പെണ്ണുങ്ങളാണുങ്ങളും
നിഷ്കളങ്കമീക്കേളിയരങ്ങു തകര്പ്പതോ ക്രൂരമാം കാളപ്പോരു പൊടിക്കും സ്പെയിനില്‍ താന്‍ കുന്തവും വാളും ചോര്ത്തിവിടുമാച്ചുടു നിണം പോരുമോ തക്കാളിതന് നിര്‍മ്മല ശ്രാവം പോലെ
ഞാനോര്‍ത്തു മനസ്സിന്റെ കറുപ്പു വെളുപ്പുമാം ഭാവങ്ങളുതിര്ക്കുന്ന പാഠഭേദം വിചിത്രം ഒന്നുു ഹൃദയത്തെ പോര്ക്കളമാക്കീടുന്നു പിന്നൊന്നു കുട്ടിത്തത്തിന്നാര്ദ്രത ചൊരിയുന്നു
തക്കാളിയുടയ്ക്കുന്ന കുട്ടിത്തമെവിടെ പോയ് ഹൃദയം പിളര്‍ക്കുന്ന കാടത്തമെവിടെ പ്പോയ് രുമേ നടപ്പതു മനസ്സിന്നരങ്ങത്തി- തെന്തിനും സാക്ഷി നില്ക്കും മനസ്സോ മനഃസാക്ഷി