അന്തഃപുരം
24 Sep 2018പാലമൊരു തണല്‍
24 Sep 2018അന്നൊരദ്ധ്യാപകനന്ധനന് വടിയൂന്നി നീന്നു നിരത്തിന്റെയോരത്തു ഖിന്നനായ് ശ്വേതദണ്ഡോ വെറും പോസ്റ്റെന്നു തോന്നിയ ശ്വാനനാ ദണ്ഡിലായ് ശ്വാനകൃത്യം ചെയ്തു
നാട്ടുകാരോര്ത്തെന്തൊരു കഷ്ടമീ ശുനകന്റെ ചാപല്യമെത്ര ദുഃഖമന്ധനേകിയിട്ടുാം അന്ധനാമദ്ധ്യാപകന് സഞ്ചിയില്‍ നിന്നെടുത്ത ബിസ്കറ്റു ശൂനകന്റെ വായിലായ് നല്കീ നൂനം
എന്തൊരു ദയാ വായ്പു രന്തിദേവനെപ്പോലെ എന്തൊരു ജന്തുസ്നേഹം ശിബിയെ വെല്ലുന്ന പോല്‍ അന്ധനാമദ്ധ്യാപകന് ചൊന്നിതു മറ്റൊന്നല്ല ശ്വാനന്റെ വായേതെന്നു തൊട്ടുനോക്കുവാന്‍ മാത്രം
എന്തിനു ശുനകന്റെ വായിലെ പല്ലെണ്ണാനോ അല്ലല്ലെന്നതു കേട്ടു ചൊല്ലിനാനന്ധന് നൂനം വായതു കിട്ടങ്ങു വേണമേ മറ്റേയറ്റ ത്താഞ്ഞൊരു ചവിട്ടങ്ങു നല്കുവാന് ശുനകന്